കേ​ര​ള ഡെ​ന്‍റ​ല്‍ എ​ക്‌​സ്‌​പോ സ​മാ​പി​ച്ചു
Monday, August 26, 2024 4:44 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ഡെ​ന്‍റ​ല്‍ ഡീ​ലേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന കേ​ര​ള ഡെ​ന്‍റ​ല്‍ എ​ക്‌​സ്‌​പോ സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​ന​ടു​ത്തു​ള്ള കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ സ​മാ​പി​ച്ചു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡെ​ന്‍റ​ല്‍ എ​ക്‌​സ്‌​പോ​യി​ല്‍ ദ​ന്ത ഡോ​ക്ട​ര്‍​മാ​ര്‍, ഡെ​ന്‍റ​ല്‍ ഡീ​ല​ര്‍​മാ​ര്‍, ഡെ​ന്‍റ​ല്‍ ലാ​ബു​ക​ള്‍, ഡെ​ന്‍റ​ല്‍ കോ​ള​ജു​ക​ള്‍, ഡെ​ന്‍റ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ അ​യ്യാ​യി​ര​ത്തോ​ളം ഡെ​ന്‍റ​ല്‍ പ്ര​ഫ​ഷ​ണ​ലു​ക​ള്‍ പ​ങ്കെ​ടു​ത്തു. ശ​നി​യാ​ഴ്ച മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ഡെ​ന്‍റ​ല്‍ എ​ക്‌​സ്‌​പോ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.


എ​ക്‌​സ്‌​പോ​യു​ടെ 14-ാം പ​തി​പ്പാ​യ ഇ​ത്ത​വ​ണ​ത്തെ മേ​ള​യി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​തെ​ന്ന് കേ​ര​ള ഡെ​ന്‍റ​ല്‍ ഡീ​ലേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് ഷൈ​ജ​ല്‍ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഡെ​ന്‍റ​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ 240ല​ധി​കം സ്റ്റാ​ളു​ക​ളാ​ണ് എ​ക്‌​സ്‌​പോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഡെ​ന്‍റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ​ന​യ്ക്കും പ്ര​ദ​ര്‍​ശ​ന​ത്തി​നു​മൊ​പ്പം, ഈ ​രം​ഗ​ത്തെ വ​ള​ര്‍​ച്ച​യും, നൂ​ത​ന ആ​ശ​യ​ങ്ങ​ളും, സാ​ങ്കേ​തി​ക വി​ദ്യ​ക​ളും മേ​ള ച​ര്‍​ച്ച ചെ​യ്തു.