മ​ന്ത്രി സ​ജി​ ചെ​റി​യാ​ൻ രാ​ജി​വയ്​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ്
Monday, August 26, 2024 4:44 AM IST
കോ​ഴി​ക്കോ​ട്: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന കൊ​ടി​യ ചൂ​ഷ​ണ​ങ്ങ​ള​ട​ങ്ങി​യ ജ​സ്റ്റി​സ് ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ത്ത മ​ന്ത്രി സ​ജി ചെ​റി​യാ​ന് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും ഉ​ട​ൻ രാ​ജി‌വയ്​ക്ക​ണ​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഹേ​മ ക​മ്മീ​ഷ​നു മു​ൻ​പി​ൽ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കെ​തി​രേ സ്വ​മേ​ധ​യ സ​ർ​ക്കാ​ർ കേ​സെ​ടു​ത്ത് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് ത​റോ​പ്പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ഷു​ക്കൂ​ർ, പി.​എ. ബ​ബീ​ഷ്, പ്ര​ദീ​പ് ചോ​മ്പാ​ല, യൂ​സ​ഫ് പ​ള്ളി​യ​ത്ത്, മ​നോ​ജ് ആ​വ​ള, പി.​കെ. സ​നീ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.