സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച് ബി​ജെ​പി
Monday, August 26, 2024 4:44 AM IST
കോ​ഴി​ക്കോ​ട്: പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ചാ​ല​പ്പു​റ​ത്തെ വീ​ട്ടി​ലേ​ക്കു ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ക്യാ​ന്പ് ചെ​യ്തി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി വീ​ട്ടി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ച്ച​ത് നേ​രി​യ തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ ഉ​ന്തും​ത​ള​ളു​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ​ർ​ക്കാ​ർ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ഓ​രോ ദി​വ​സ​വും തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സ​ജീ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ​ഴ​യ എ​സ്എ​ഫ്ഐ​ക്കാ​ര​ൻ കൂ​ടി​യാ​യ ര​ഞ്ജി​ത്തി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​ൻ മ​ന്ത്രി ന​ട​ത്തി​യ ശ്ര​മം അ​പ​ഹാ​സ്യ​മാ​യി​പ്പോ​യെ​ന്നും വി.​കെ. സ​ജീ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് പൊ​ക്കി​ണാ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​റി​നീ​ഷ്, യു​വ​മോ​ർ​ച്ച ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​ര​ങ്ങ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.