കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കി
Sunday, August 25, 2024 5:09 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലെ കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കി വി​ശാ​ല​മാ​യ വി​ശ്ര​മ കേ​ന്ദ്രം, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം എ​ന്നി​വ ഉ​ട​നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ​ത് പൊ​ളി​ച്ചു നീ​ക്കി​യ​ത്. നി​ല​വി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ മ​ദ്യ​പ​രു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും വി​ഹാ​ര​മാ​യി​രു​ന്നു.

ഈ ​പ്ര​ദേ​ശം വൃ​ത്തി​ഹീ​ന​വും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത വി​ധ​ത്തി​ലും ആ​യി​രു​ന്നു. പൊ​ളി​ച്ചു​നീ​ക്കി​യ ശു​ചി​മു​റി​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ഷീ ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​ക​ത​ർ പ​റ​ഞ്ഞു. ഇ​തി​നു വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഏ​ഴ് ല​ക്ഷം​നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഷോ​പ്പി​ങ് കോം​പ്ല​ക്സ് പെ​യി​ന്‍റിം​ഗ് നട​ത്തി​യി​രു​ന്നു.