പേ​രാ​മ്പ്ര ബൈ​പാ​സി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Sunday, August 25, 2024 5:09 AM IST
പേ​രാ​മ്പ്ര: നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​വും പ​തി​വാ​യ പേ​രാ​മ്പ്ര ബൈ​പാ​സി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ക്കാ​ട് ശാ​ഖ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​പാ​സി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ബ​സ് ബേ ​സൗ​ക​ര്യം ദു​രു​പ​യോ​ഗം ചെ​യ്ത് സ്ഥി​ര​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ബൈ​പാ​സി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ

പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ക്കാ​ട്ട് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. റ​സാ​ക്ക്, സി.​പി. ഹ​മീ​ദ്, സി.​കെ.​സി. ഇ​ബ്രാ​ഹിം, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ൽ​മ ന​ൻ​മ​ന​ക്ക​ണ്ടി, ഡീ​ല​ക്സ് മ​ജീ​ദ്, എം.​സി. യാ​സി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.