"ക​ല​യോ​ളം 2K24' സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 25, 2024 5:09 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ക​ലോ​ത്സ​വം "ക​ല​യോ​ളം 2K24 ' ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് ജോ​ഷി ബെ​ന​ഡി​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം മേ​ഴ്സി പു​ളി​ക്കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി.

പു​ല്ലൂ​രാം​പാ​റ​യി​ലെ ആ​ദ്യ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ബെ​ന​ഡി​ക്ടി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സി​ബി കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ മാ​ളോ​ല, എം​പി​ടി​എ ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സ് മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​ഷി​യ ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ക്രി​സ് ബി. ​ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


നാ​ലു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.