വി​ക​ല​ന​യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കും: വി.​എ​സ്. ജോ​യ്
Sunday, August 25, 2024 5:09 AM IST
പേ​രാ​മ്പ്ര: യാ​തൊ​രു ത​ര​ത്തി​ലു​ള്ള വി​ദ​ഗ്ധ പ​ഠ​ന​ങ്ങ​ളു​മി​ല്ലാ​ത്ത വി​വ​ര​ക്കേ​ടു​ക​ളു​ടെ കൂ​മ്പാ​ര​മാ​ണ് ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടെ​ന്നും ഇ​ത് ന​ട​പ്പാ​ക്കി​യാ​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​കി​ടം മ​റി​യു​മെ​ന്നും മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​എ​സ്‌​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ വി.​എ​സ്. ജോ​യ്. കെ​എ​സ്‌​യു ജി​ല്ലാ പ​ഠ​ന ക്യാ​മ്പ് പേ​രാ​മ്പ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​രി​ന്‍റെ വി​ക​ല ന​യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കും. ഇ​തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തു വ​ര​ണം. സ്‌​കൂ​ൾ സ​മ​യ​മാ​റ്റം, കു​ട്ടി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ർ​ദേ​ശം, സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വം വേ​ണ്ടെ​ന്നു വെ​ക്ക​ൽ തു​ട​ങ്ങി ഒ​ട്ടും പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഈ ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.


സ​ർ​ഗാ​ത്മ​ക​വും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വു​മു​ള്ള ക്യാ​ന്പ​സു​ക​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ കെ​എ​സ്‌​യു നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ജോ​യ് ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ് അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, ഗൗ​ജ വി​ജ​യ​കു​മാ​ർ, സ​നൂ​ജ് കു​രു​വ​ട്ടൂ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ർ​ജൂ​ൻ പൂ​ന​ത്ത്, എ.​കെ. ജാ​നി​ബ്, റെ​നീ​ഫ് മു​ണ്ടോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം ഷാ​ഫി പ​റ​മ്പി​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.