മ​ദ്യ​ഷാ​പ്പി​ന് അ​നു​മ​തി ന​ല്‍​കി​യ സം​ഭ​വം; ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നെ​തി​രേ യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം
Sunday, August 25, 2024 5:01 AM IST
മു​ക്കം: സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഗ​സ്ത്യ​ന്‍​മു​ഴി പെ​രു​മ്പ​ട​പ്പി​ല്‍ വി​ദേ​ശ മ​ദ്യ​ശാ​ല​ക്ക് ന​ഗ​ര​സ​ഭ ലൈ​സ​ന്‍​സ് ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മ​നും വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണി​നു​മെ​തി​രേ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ 11 പേ​രാ​ണ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. ബാ​ബു​വി​നും വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​പി. ചാ​ന്ദി​നി​ക്കു​മെ​തി​രേ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ലീ​ഗ് വി​മ​ത​ന്‍റെ പി​ന്തു​ണ​യോ​ടെ സി​പി​എം ഭ​ര​ണം ന​ട​ത്തു​ന്ന ന​ഗ​ര​സ​ഭ​യി​ല്‍ അ​വി​ശ്വാ​സ പ്ര​മേ​യം ഭ​ര​ണ​സ​മി​തി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

നേ​ര​ത്തെ ലീ​ഗ് വി​മ​ത​നാ​യ അ​ബ്ദു​ൾ മ​ജീ​ദ് മ​ദ്യ​ശാ​ല​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​തി​നെ​തി​രേ രം​ഗ​ത്ത് വ​രി​ക​യും ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ യു​ഡി​എ​ഫ്, ബി​ജെ​പി, വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി കൗ​ണ്‍​സി​ല​ര്‍​മാ​രോ​ടൊ​പ്പം ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ വോ​ട്ട് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നീ​ക്ക​മാ​ണ് എ​ല്ലാ​വ​രും ഉ​റ്റ് നോ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം ഡി​വി​ഷ​ന്‍ അ​ഗ​സ്ത്യ​ന്‍​മു​ഴി പെ​രു​മ്പ​ട​പ്പി​ല്‍ ഈ ​മാ​സം ര​ണ്ട് മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച വി​ദേ​ശ മ​ദ്യ​ശാ​ല ര​ണ്ടാ​ഴ്ച്ച​യോ​ളം പ്ര​വ​ര്‍​ത്തി​ച്ച​ത് ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.


മ​ദ്യ​ശാ​ല​ക്ക് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ ഈ ​മാ​സം 14 നാ​ണ് ന​ഗ​ര​സ​ഭ ലൈ​സ​ന്‍​സ് ന​ല്‍​കി​യ​ത്. മ​ദ്യ​ശാ​ല തു​ട​ങ്ങാ​ൻ സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും യു​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു.

ഈ ​മാ​സം 16 ന് ​ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ന​ൽ​കി​യ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന വോ​ട്ടിം​ഗി​ല്‍ 13 ന് ​എ​തി​രേ 17 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഭ​ര​ണ​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വി​ശ്വാ​സ​ത്തി​നു​ള്ള യു​ഡി​എ​ഫ് നീ​ക്കം സി​പി​എ​മ്മി​ന് ഏ​റെ നി​ര്‍​ണ്ണാ​യ​ക​മാ​കും. മ​ദ്യ​ശാ​ല​ക്കെ​തി​രേ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം 27 ന് ​മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​ഹു​ജ​ന ധ​ർ​ണ​യും ഉ​പ​വാ​സ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.