ഓ​ർ​ഫ​നേ​ജു​ക​ൾ​ക്കു​ള്ള റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Sunday, August 25, 2024 5:01 AM IST
കോ​ഴി​ക്കോ​ട്: ഓ​ർ​ഫ​നേ​ജു​ക​ൾ​ക്കു​ള്ള റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ച്ച് റേ​ഷ​ൻ വി​ത​ര​ണം റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജ​സ് ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ. ​ലി​ജോ ചി​റ്റി​ല​പ്പ​ള്ളി,


ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സൈ​നു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ബ്ര​ദ​ർ പീ​റ്റ​ർ ദാ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. അ​ഹ​മ്മ​ദ് കു​ട്ടി (പ്ര​സി​ഡ​ന്‍റ്), ഫാ. ​പ്ര​സാ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​ധീ​ഷ് കേ​ശ​വ​പു​രി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.