വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
Sunday, August 25, 2024 5:01 AM IST
കു​റ്റ്യാ​ടി: ഓ​ഗ​സ്റ്റ് 21ന് ​ക​ക്ക​ട്ട് അ​മ്പ​ല​ക്കു​ള​ങ്ങ​ര​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ചെ​ട്ടി​യാം​പാ​റ പ​റ​ങ്ങോ​ട്ട് ആ​ന​ന്ദ ഭ​വ​നി​ലെ സോ​ഫി​യ ഖാ​ൻ (27) ആ​ണ് കു​റ്റ്യാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​മ്പ​ല​ക്കു​ള​ങ്ങ​ര നി​ട്ടൂ​ർ റോ​ഡി​ലെ കു​റ്റി​യി​ൽ ച​ന്ദ്രി​യു​ടെ വീ​ട്ടി​ലെ​ത്തി ബാ​ത്ത്റൂ​മി​ൽ പോ​ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ടു​ക​യും പു​റ​ത്തു​ള്ള ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ യു​വ​തി ആ​യു​ധ​വു​മാ​യി പു​റ​ത്തി​റ​ങ്ങി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ച​തോ​ടെ യു​വ​തി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.


കു​റ്റ്യാ​ടി പോ​ലീ​സ് എ​സ്എ​ച്ച്ഒ കൈ​ലാ​സ​നാ​ഥ്, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​ജ​യ​ൻ, ദീ​പ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.