ഗാ​ന​മേ​ള​ക​ളി​ലെ 'സ്റ്റാ​ര്‍ സിം​ഗ​ര്‍' മ​ണ​ക്കാ​ട് രാ​ജ​ന്‍ ഇ​നി ഓ​ര്‍​മ
Sunday, August 25, 2024 5:01 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ലെ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലെ ഗാ​ന​മേ​ള​ക​ളി​ല്‍ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ന്ന​ലെ വി​ട​പ​റ​ഞ്ഞ മ​ണ​ക്കാ​ട് രാ​ജ​ന്‍. ഗാ​ന​മേ​ള​ക​ള്‍ അ​ര​ങ്ങു​വാ​ണ എ​ണ്‍​പ​തു​ക​ളി​ല്‍ മ​ണ​ക്കാ​ട് രാ​ജ​ന്‍ വി​ശ്ര​മ​മി​ല്ലാ​ത്ത ഗാ​യ​ക​നാ​യി​രു​ന്നു. ഉ​ത്സ​വ പ​റ​മ്പു​ക​ള്‍, ക​ലാ​സ​മി​തി വാ​ര്‍​ഷി​ക​ങ്ങ​ള്‍,സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ നൃ​ത്ത വേ​ദി​ക​ള്‍, ആ​ഘോ​ഷ​പൂ​ര്‍​വ​മാ​യ വി​വാ​ഹ വീ​ടു​ക​ള്‍.

തു​ട​ങ്ങി എ​ണ്ണ​മ​റ്റ വേ​ദി​ക​ളി​ല്‍ രാ​ജ​ന്‍ പാ​ടി.​ശ​ങ്ക​രാ​ഭ​ര​ണം സി​നി​മ​യി​ലെ ക്ലാ​സി​ക്ക​ല്‍ ഗാ​ന​ങ്ങ​ളാ​ണ് ഒ​രു കാ​ല​ത്ത് മ​ണ​ക്കാ​ട് രാ​ജ​നെ ഗാ​നാ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യ​ക​നാ​ക്കി​യ​ത്. രാ​ജ​ൻ കു​റ​ച്ചു കാ​ല​മാ​യി അ​വ​ശ​നാ​യി​രു​ന്നു.


സ​മീ​പ​കാ​ലം വ​രെ ഗാ​ന​മേ​ള​ക​ളി​ൽ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ ക​ലാ​സ​മി​ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്ത് രാ​ജേ​ട്ട​നി​ല്ലാ​ത്ത വാ​ർ​ഷി​ക​ങ്ങ​ൾ സം​ഘാ​ട​ക​ർ​ക്ക് ആ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് സ​മ​പ്രാ​യ​ക്കാ​ര്‍ പ​റ​യു​ന്നു.​ഏ​ത് വേ​ദി​ക​ളി​ലും പാ​ടാ​നും രാ​ജ​ൻ ത​യാ​റാ​യി​രു​ന്നു.

എ​ന്നാ​ൽ ഒ​രു കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മു​ണ്ട്. ലൈ​വാ​യി സം​ഗീ​തോ​പ​ക​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി വേ​ണം. ആ​ഘോ​ഷ​വേ​ദി​ക​ൾ പ​ല​തും ക​രോ​ക്കെ കൈ​യ​ട​ക്കി​യെ​ങ്കി​ലും അ​വ​സാ​ന​കാ​ല​ത്തും പാ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍​ക്ക് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല.