ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് 8.52 കോ​ടി: മ​ല​ബാ​ര്‍ മി​ല്‍​മ​യു​ടെ ഓ​ണ സ​മ്മാ​നം
Sunday, August 25, 2024 4:35 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മി​ല്‍​മ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ സ​മ്മാ​ന​മാ​യി അ​ധി​ക പാ​ല്‍​വി​ല​യും കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി​യു​മാ​യി 8.52 കോ​ടി രൂ​പ ന​ല്‍​കും.

മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ ഭ​ര​ണ സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. അ​തി വ​ര്‍​ഷ​ത്തി​ലും പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലും ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷീ​ര സം​ഘ​ങ്ങ​ള്‍​ക്കും ഈ ​തു​ക കൈ​ത്താ​ങ്ങാ​വും. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ക്ഷീ​ര ക​ര്‍​ഷ​ക​രും 1200 ഓ​ളം വ​രു​ന്ന ആ​ന​ന്ദ് മാ​തൃ​ക പ്രാ​ഥ​മി​ക ക്ഷീ​ര സം​ഘ​ങ്ങ​ളും ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രി​ക്കും.

മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന് ആ​ന​ന്ദ് മാ​തൃ​കാ ക്ഷീ​ര സം​ഘ​ങ്ങ​ള്‍ വ​ഴി ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 31 വ​രെ ന​ല്‍​കി വ​രു​ന്ന നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ലി​ന് ലി​റ്റ​റി​ന് ര​ണ്ടു രൂ​പ അ​ധി​ക പാ​ല്‍​വി​ല​യാ​യി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തു​ക ഓ​രോ 10 ദി​വ​സ​ത്തേ​യും പാ​ല്‍​വി​ല​യോ​ടൊ​പ്പം സം​ഘ​ങ്ങ​ള്‍ വ​ഴി നി​ല​വി​ല്‍ ന​ല്‍​കി​വ​രു​ന്നു​ണ്ട്.


ഇ​തി​നു പു​റ​മെ​യാ​ണ് ജൂ​ലൈ മാ​സ​ത്തി​ല്‍ ഡെ​യ​റി​യി​ല്‍ ല​ഭി​ച്ച പാ​ലി​ന് ലി​റ്റ​റി​ന് ര​ണ്ടു രൂ​പ​കൂ​ടി അ​ധി​ക പാ​ല്‍​വി​ല​യാ​യി ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​തൂ​ക കൂ​ടി ഓ​ണ​ത്തി​നു മു​മ്പാ​യി സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കും. 180 ല​ക്ഷം ലി​റ്റ​ര്‍ പാ​ലി​ന് 370 ല​ക്ഷം രൂ​പ​യാ​ണ് ഈ​യി​ന​ത്തി​ല്‍ ന​ല്‍​കു ക​യെ​ന്ന്മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​സി. ജെ​യിം​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.