കേ​ര​ള​ത്തെ ഡെ​ന്‍റ​ല്‍ ടൂ​റി​സ​ത്തി​ന്‍റെ ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കും: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, August 25, 2024 4:35 AM IST
കോ​ഴി​ക്കോ​ട്: ദ​ന്ത സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ മേ​ഖ​യി​ല്‍ രാ​ജ്യ​ത്ത് ഏ​റ്റ​വും മി​ക​ച്ച സ്ഥാ​ന​മു​ള്ള സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ന് ഡെ​ന്‍റ​ല്‍ ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

ലോ​ക​ത്തി​ന് മു​ന്‍​പി​ല്‍ കേ​ര​ള​ത്തെ ഒ​രു മി​ക​ച്ച ഡെ​ന്‍റ​ല്‍ ടൂ​റി​സം ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള ഡെ​ന്‍റ​ല്‍ ഡീ​ലേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന കേ​ര​ള ഡെ​ന്‍റ​ല്‍ എ​ക്‌​സ്‌​പോ കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കേ​ര​ള ഡെ​ന്‍റ​ല്‍ ഡീ​ലേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് ഷൈ​ജ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഡെ​ന്‍റ​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ 240ല​ധി​കം സ്റ്റാ​ളു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഡെ​ന്‍റ​ല്‍ എ​ക്സ്പോ​യു​ടെ 14-ാമ​ത്തെ എ​ഡി​ഷ​നാ​ണ് ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന​ത്.