വി​ഷ്‌​ണു​മം​ഗ​ലം പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, August 24, 2024 10:52 PM IST
നാ​ദാ​പു​രം: വി​ഷ്‌​ണു​മം​ഗ​ലം പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ള​യം ഇ​ടി​ക്കു​ന്നു​മ്മ​ൽ പു​ല​രി​യി​ൽ റോ​ഷി​ബ് ബാ​ബു (39)വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ന് താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. വ​ള​യം ടൗ​ണി​ലെ റി​യാ​ൽ കി​ഡ്‌​സ് ജ്വ​ല്ല​റി ഉ​ട​മ​യാ​ണ് മ​രി​ച്ച റോ​ഷി​ബ്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് യു​വാ​വ് ബ​ണ്ടി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​തു​വ​ഴി പോ​യ കാ​ർ​യാ​ത്ര​ക്കാ​രാ​ണ് സം​ഭ​വം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി ത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.


പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി ഇ​യാ​ളു​ടെ കാ​റും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ​യോ​ടെ നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ബ ഡൈ​വേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

പി​താ​വ്: ഇ​ടി​ക്കു​ന്നു​മ്മ​ൽ ബാ​ബു. മാ​താ​വ്: രാ​ധ. ഭാ​ര്യ: ശ്രു​തി. മ​ക്ക​ൾ: റി​യാ​ൽ (വി​ദ്യാ​ർ​ഥി, വ​ള​യം യു​പി സ്കൂ​ൾ), റി​വാ​ൻ (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി, പ്രൊ​വി​ഡ​ൻ​സ് സ്കൂ​ൾ ക​ല്ലാ​ച്ചി). സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ഥു​ൻ, സ​രു​ൺ.