ഗൈ​ഡു​മാ​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ദി​വ​സ വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി
Saturday, August 24, 2024 4:52 AM IST
കൂ​രാ​ച്ചു​ണ്ട്: വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ക​ക്ക​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന ദി​വ​സ വേ​ത​ന​മാ​യ 600 രൂ​പ​യി​ൽ നി​ന്നും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള 755 രൂ​പ​യാ​ക്കി ദി​വ​സ​വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് ക​ക്ക​യ​ത്ത് ചേ​ർ​ന്ന ക​ക്ക​യം ഇ​ക്കോ ടൂ​റി​സം യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ക്ക​യം ഡാം ​ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും ഉ​ര​ക്കു​ഴി​യി​ലേ​ക്ക് 2.5 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്താ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ര​ക്കു​ഴി മേ​ഖ​ല​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ൽ ദി​ശ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഉ​ര​ക്കു​ഴി മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക് ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ലോ​മി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഷ​മീ​ർ പി​ച്ച​ൻ​വീ​ട്, സ​ജി തോ​ട്ടാ​ന​ത്ത്, ര​ജ​നി സു​രേ​ഷ്, റെ​ജി സ​ലോ​മി, കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബേ​ബി തേ​ക്കാ​ന​ത്ത്, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ചാ​ക്കോ വ​ല്ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.