കൃ​ഷി​വ​കു​പ്പി​ന്‍റെ 81 ഓ​ണ​ച​ന്ത​ക​ൾ സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 14 വ​രെ
Thursday, August 22, 2024 4:32 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ഓ​ണ​ച​ന്ത സെ​പ്തം​ബ​ർ 11 മു​ത​ൽ 14 വ​രെ 81 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​പ​ണി വി​ല​യെ​ക്കാ​ൾ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലാ​ണ് ഓ​ണ​ച​ന്ത​ക​ളി​ൽ പ​ച്ച​ക്ക​റി വി​ൽ​ക്കു​ക.

സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​ർ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​കം വി​ല ന​ൽ​കി​യാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ക്കു​ന്ന​ത്. ജൈ​വ പ​ച്ച​ക്ക​റി​യാ​ക​ട്ടെ ക​ർ​ഷ​ക​രി​ൽ നി​ന്നും 20 ശ​ത​മാ​നം അ​ധി​കം വി​ല ന​ൽ​കി സം​ഭ​രി​ച്ച് ച​ന്ത​യി​ൽ 10 ശ​ത​മാ​നം കി​ഴി​വി​ൽ വി​ൽ​ക്കും. 81 ഓ​ണ​ച​ന്ത​ക​ളി​ൽ 12 എ​ണ്ണം കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രി​ക്കും. പ​ച്ച​ക്കാ​യ​യും ചേ​ന​യു​മാ​ണ് കൂ​ടു​ത​ൽ സം​ഭ​രി​ക്കു​ക.


ച​ന്ത​ക​ളി​ൽ മി​ൽ​മ, കേ​ര​ള ഗ്രോ​ബ്രാ​ന്‍റ്, ഹോ​ർ​ട്ടി​കോ​ർ​പ്പ് ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. കേ​ര വെ​ളി​ച്ചെ​ണ്ണ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും.

ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ കോ​ഴി​ക്കോ​ട്, വ​ട​ക​ര സ​ബ് സെ​ന്‍റ​റു​ക​ളു​ടെ കീ​ഴി​ൽ സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 68 ഓ​ണ​ച​ന്ത​ക​ളും പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ന് പു​റ​മെ വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ കേ​ര​ള​യു​ടെ​താ​യി (വി​എ​ഫ്പി​സി​കെ) ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ​ച​ന്ത ന​ട​ത്തും.