ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി: രോ​ഗി​ക​ൾ കു​ടു​ങ്ങി
Thursday, August 22, 2024 4:32 AM IST
താ​മ​ര​ശേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ കു​ടു​ങ്ങി. കാ​ഷ്വാ​ലി​റ്റി വ​ഴി ജ​ന​റ​ൽ ഒ​പി​യി​ലേ​ക്ക് ലി​ഫ്റ്റി​ൽ പോ​കു​ന്ന മൂ​ന്ന് രോ​ഗി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്.

15 മി​നി​റ്റോ​ളം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​ത്തി ലി​ഫ്റ്റ് തു​റ​ന്ന് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

ലി​ഫ്റ്റി​ന്‍റെ സാ​ങ്കേ​തി​ക ത​കാ​രാ​റാ​ണ് രോ​ഗി​ക​ൾ കു​ടു​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഫെ​ന്നി പ​റ​ഞ്ഞു.