തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം
Thursday, August 22, 2024 4:32 AM IST
കൂ​രാ​ച്ചു​ണ്ട്: ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. ഏ​റെ തി​ര​ക്കേ​റി​യ ടൗ​ണി​ൽ നി​ര​വ​ധി തെ​രു​വു​നാ​യ​ക​ളാ​ണ് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത്. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ഏ​റെ ഭ​യ​ത്തോ​ടെ​യാ​ണ് ടൗ​ണി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്.


അ​ടു​ത്ത​കാ​ല​ത്ത് ഒ​ട്ടേ​റെ പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി തെ​രു​വ് നാ​യ​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പ​ക​മാ​യി ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.