നി​ർ​ത്തി​യി​ട്ട പി​ക്ക​പ്പ് വാ​നി​ൽ കാ​ർ ഇ​ടി​ച്ചു
Thursday, August 22, 2024 4:32 AM IST
പേ​രാ​മ്പ്ര: ബൈ​പാ​സി​ൽ കാ​ർ പി​ക്ക​പ്പ് വാ​നി​ന് ഇ​ടി​ച്ച് അ​പ​ക​ടം. ക​ക്കാ​ട് മ​ദ​ർ തെ​രേ​സ റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട പി​ക്ക​പ്പ് വാ​നി​ലേ​ക്ക് കു​റ്റ്യാ​ടി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ്പ് മു​ന്നി​ലേ​ക്ക് നീ​ങ്ങി സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് നി​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബാ​ലു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ വ​ശം ത​ക​ർ​ന്നു.


കാ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ലു​ശേ​രി സ്വ​ദേ​ശി സ്വാ​മി​നാ​ഥ​ൻ (45) പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​തി​യി​ൽ ചി​കി​ത്സ തേ​ടി.

പേ​രാ​മ്പ്ര ബൈ​പാ​സി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. ഇ​ന്ന​ലെ ര​ണ്ട് ചെ​റി​യ അ​പ​ക​ട​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച മൂ​ന്ന് അ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.