പാ​യ​സം നി​ർ​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച് കു​ടും​ബ​ശ്രീ
Thursday, August 22, 2024 4:22 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി പാ​യ​സം നി​ർ​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സ്റ്റാ​ന്‍റ് ഫോ​ർ ഫു​ഡ്, നൂ​ട്രീ​ഷ​ൻ, ഹെ​ൽ​ത്ത് ആ​ൻ​ഡ് വാ​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പൊ​ലു​കു​ന്ന​ത്ത്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യം​കു​ട്ടി ഹ​സ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജി കു​റ്റി​ക്കൊ​മ്പി​ൽ, യു.​പി. മ​മ്മ​ദ്, ക​രിം പ​ഴ​ങ്ക​ൽ, ചെ​റു​വാ​ടി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ജെ​എ​ച്ച്ഐ ദീ​പി​ക, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റി​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ഒ. ​ഹാ​ജ​റ, മും​താ​സ്, സ​ഫി​യ, ഇ​ന്ദി​ര, പ്ര​ഭ, ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ അ​ശ്വ​തി, ക​മ്മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ ആ​ദി​ത്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​തി​നാ​റാം വാ​ർ​ഡ് കു​ടും​ബ​ശ്രീ​യി​ലെ ഫൗ​സി​യ ഒ​ന്നാം സ​മ്മാ​ന​വും പ​ത്താം വാ​ർ​ഡി​ലെ സ​ജി​ത ര​ണ്ടാം സ​മ്മാ​ന​വും പ​ത്താം വാ​ർ​ഡി​ലെ ഫൗ​സി​യ, മൂ​ന്നാം വാ​ർ​ഡി​ലെ ജ​സീ​ന എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.