കൂ​രാ​ച്ചു​ണ്ടി​ൽ "ന​ന്മ' ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Thursday, August 22, 2024 4:22 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യാ​ള ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്മ പേ​രാ​മ്പ്ര മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സ​ർ​ഗോ​ത്സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും കൂ​രാ​ച്ചു​ണ്ട് വ്യാ​പാ​ര ഹാ​ളി​ൽ ന​ട​ന്നു.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ര​വി കൊ​ഴ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ സാ​മു​വേ​ൽ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ ടെ​ലി​ഫി​ലിം അ​ഭി​ന​യ​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ച ശ്രീ​ധ​ര​ൻ പ​ട്ടാ​ണി​പ്പാ​റ, എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ സി​ബി നെ​ല്ലി​ക്ക​ൽ, വേ​ൾ​ഡ് ഡ്രാ​മാ ബു​ക്സ് റാ​ങ്ക് ജേ​താ​വും ക​ളി​മു​റ്റം നാ​ട​ക ക​ള​രി​യി​ലെ കെ.​പി. സ​ജീ​വ​ൻ എ​ന്നി​വ​രെ​യും പൊ​ന്നാ​ട​യി​ണി​യി​ച്ചു.


​മേ​ഖ​ല സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ന​വ്, സം​സ്ഥാ​ന- ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഹ​രീ​ന്ദ്ര​ൻ ഇ​യ്യാ​ട്, ജോ​സ് കൂ​രാ​ച്ചു​ണ്ട്, ശ്രീ​ധ​ര​ൻ നൊ​ച്ചാ​ട്, കു​ര്യ​ൻ നെ​ല്ലി​ക്ക​ൽ, ല​താ നാ​രാ​യ​ണ​ൻ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് മം​ഗ​ല​ശേ​രി, ജോ​ണി ക​ക്ക​യം, ച​ന്ദ്ര​ൻ കൂ​രാ​ച്ചു​ണ്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.