റി​സ​ർ​വ് ബാ​ങ്കും ന​ബാ​ർ​ഡും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്
Thursday, August 22, 2024 4:22 AM IST
തി​രു​വ​മ്പാ​ടി: കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കി​യ കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ സ്വ​ർ​ണ​പ​ണ​യ​ത്തി​ൻ​മേ​ൽ ന​ൽ​കി​യി​രു​ന്ന കാ​ർ​ഷി​ക വാ​യ്പ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി വ്യാ​പ​ക​മാ​യി ആ​രോ​പ​ണ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്കും ന​ബാ​ർ​ഡും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കി​സാ​ൻ​ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​സ്തു​ത പ​ദ്ധ​തി​യി​ൽ വാ​യ്പ പ​രി​ധി മൂ​ന്നു ല​ക്ഷ​മാ​യി​രി​ക്കെ പ​രി​ധി​യി​ൽ ക​വി​ഞ്ഞ വാ​യ്പ​ക​ൾ ബാ​ങ്കു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ക​ർ​ഷ​ക​രോ​ട് ബാ​ങ്കു​ക​ൾ കാ​ണി​ക്കു​ന്ന അ​വ​സ​ര​വാ​ദ സ​മീ​പ​ന​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.