ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്‌​തു
Thursday, August 22, 2024 4:22 AM IST
പേ​രാ​മ്പ്ര: നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സെ​ന്‍റ് തോ​മ​സ്‌ അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ സ​ർ​വീ​സ് (സ്റ്റാ​ർ​സ്) ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹി​ക ഉ​പ​ജീ​വ​ന സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര​യി​ലെ 40 വ​നി​ത​ക​ൾ​ക്ക് ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ന​ട​ത്തി.

മ​ദ​ർ തെ​രേ​സ ബി​എ​ഡ് കോ​ള​ജി​ൽ വ​ച്ചു ന​ട​ന്ന ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ദ​ർ തെ​രേ​സ ബി​എ​ഡ്‌ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ (സി​എം ഐ) ​നി​ർ​വ​ഹി​ച്ചു.


സ്റ്റാ​ർ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് (സി​എം​ഐ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ എം. ​റെ​ജി​ഷ്, സ്റ്റാ​ർ​സ് പ്രൊ​ജ​ക്റ്റ്‌ മാ​നേ​ജ​ർ റോ​ബി​ൻ മാ​ത്യു ക​ട​മ​ല, പ്രൊ​ജ​ക്റ്റ്‌ കോ​ർ​ഡി​നേ​റ്റ​ർ എ.​എ​ൻ. പ്ര​ദീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.