നോ​ക്കു​കു​ത്തി​യാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്
Thursday, August 22, 2024 4:22 AM IST
കൂ​രാ​ച്ചു​ണ്ട്: ടൗ​ണി​ലെ ബാ​ലു​ശേ​രി റോ​ഡി​ൽ ഹൈ​സ്കൂ​ൾ റോ​ഡി​ന് എ​തി​ർ​വ​ശ​ത്ത് പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് നോ​ക്കു​കു​ത്തി​യാ​യ​താ​യി പ​രാ​തി.

ഉ​ദ്ഘാ​ട​നം ചെ​യ്ത് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​വി​ടെ ബ​സു​ക​ൾ ഒ​ന്നും ത​ന്നെ നി​ർ​ത്തു​ന്നി​ല്ല. കോ​ഴി​ക്കോ​ട് നി​ന്നും വ​രു​ന്ന ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് ടൗ​ണി​ൽ ത​ന്നെ​യാ​ണ്.

വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ ഇ​വി​ടെ നി​ർ​ത്ത​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തും പോ​ലീ​സും ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.


കോ​ഴി​ക്കോ​ട് നി​ന്നും, പേ​രാ​മ്പ്ര കാ​യ​ണ്ണ വ​ഴി വ​രു​ന്ന ബ​സു​ക​ൾ ഇ​വി​ടെ നി​ർ​ത്ത​ണ​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, പി.​ടി. തോ​മ​സ്, ജോ​യി പ​ന​യ്ക്ക​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.