കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, August 22, 2024 4:22 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

തേ​നീ​ച്ച കോ​ള​നി വി​ഭ​ജ​ന​വും പ​രി​പാ​ല​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഹോ​ർ​ട്ടി കോ​ർ​പ്പി​ലെ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജി.​എ​സ്. രാ​ജീ​വ് ക്ലാ​സെ​ടു​ത്തു.

തേ​നീ​ച്ച​ക​ളു​ടെ ജീ​വി​ത ച​ക്രം, വി​വി​ധ സീ​സ​ണു​ക​ളി​ൽ ചെ​യ്യേ​ണ്ട പ​രി​പാ​ല​ന രീ​തി​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ തേ​നീ​ച്ച കോ​ള​നി വി​ഭ​ജ​ന​ത്തി​ന്‍റെ പ്രാ​യോ​ഗി​ക ക്ലാ​സും ഉ​ൾ​പ്പെ​ടു​ത്തി.


കെ​വി കെ​യി​ലെ സ​സ്യ സം​ര​ക്ഷ​ണം സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 35 പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.