ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി; പൈ​പ്പു​ക​ളി​ട്ട ഭാ​ഗ​ത്ത് വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
Wednesday, August 21, 2024 5:02 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ-​മേ​ലെ പൊ​ന്നാ​ങ്ക​യം റോ​ഡി​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​ക​ളി​ട്ട ഭാ​ഗ​ത്ത് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. വ​ള​വും കു​ത്ത​നെ ഇ​റ​ക്ക​വു​മു​ള്ള റോ​ഡി​ൽ മ​ഴ പെ​യ്താ​ൽ വ​ൻ അ​പ​ക​ട​മാ​ണ് യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. പൊ​ന്നാ​ങ്ക​യം​വാ​സി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന‌ റോ​ഡാ​ണി​ത്.

നി​ര​വ​ധി സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ജ​ൽ​ജീ​വ​ന്‍റെ പൈ​പ്പി​ട​ൽ​മൂ​ലം ത​ക​രാ​റാ​യി കി​ട​ക്കു​ന്ന നി​ര​വ​ധി റോ​ഡു​ക​ളു​ണ്ട്. എം​എ​ൽ​എ ഇ​ട​പെ​ട്ട് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തി​രു​വ​മ്പാ​ടി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.