ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് ജോ​ഷി ബെ​ന​ഡി​ക്ടി​നെ ആ​ദ​രി​ച്ചു
Wednesday, August 21, 2024 5:02 AM IST
തി​രു​വ​മ്പാ​ടി: മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച പു​ല്ലു​രാം​പാ​റ സ്വ​ദേ​ശി ജോ​ഷി ബെ​ന​ഡി​ക്ടി​നെ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു."എ ​കോ​ക്ക​ന​ട്ട് ട്രീ' ​എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​നാ​ണ് നോ​ൺ ഫീ​ച്ച​ർ ആ​നി​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് ആ​നി​മേ​റ്റ​ഡ് ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.


ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജോ പ​ടി​ഞ്ഞാ​റെ​കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​മ്പ​നാ​നി, ജി​ല്ലാ സെ​ക്ര​ട്ട​റി ജി​തി​ൻ പ​ല്ലാ​ട്ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജി കൊ​ച്ചു​പ്ലാ​ക്ക​ൽ പ​ങ്കെ​ടു​ത്തു.