ചെ​മ്മ​ണ്ണൂ​ർ നി​ധി​ക്‌ ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മി​ല്ലെന്ന്
Wednesday, August 21, 2024 4:52 AM IST
കോ​ഴി​ക്കോ​ട്‌: അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത്‌ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്‌ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​മ്മ​ണ്ണൂ​ര്‍ നി​ധി ലി​മി​റ്റ​ഡ്‌ എ​ന്ന സ്ഥാ​പ​ന​വു​മാ​യി ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​ന്‌ ബ​ന്ധ​മി​ല്ലെ​ന്ന്‌ ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്‌ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബോ​ബി ചെ​മ്മ​ണൂ​ർ അ​റി​യി​ച്ചു.


കേ​ന്ദ്ര-​സം​സ്ഥാ​ന നി​യ​മ​വ്യ​വ​സ്ഥ​ക​ള്‍​ക്കു വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്‌ ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത കൈ​മു​ത​ലാ​ക്കി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഗ്രൂ​പ്പാ​ണി​തെ​ന്നും ബോ​ബി ചെ​മ്മ​ണൂ​ര്‍ അ​റി​യി​ച്ചു.