ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ദ​ന്താ​ശു​പ​ത്രി പൂ​ട്ടി​ച്ചു
Tuesday, August 20, 2024 2:51 AM IST
നാ​ദാ​പു​രം: ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ദ​ന്താ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി. പു​റ​മേ​രി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ച മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ത്തി​വ​യ്പി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യും ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ദ​ന്താ​ശു​പ​ത്രി​യാ​ണ് പൂ​ട്ടി​ച്ച​ത്.

ഇ​വി​ടെ ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഏ​ഴി​ലേ​റെ ഡോ​ക്ട​ർ​മാ​ർ ഇ​വി​ടെ എ​ത്തി​യി​രു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം. യാ​തൊ​രു വി​ധ​ത്തി​ലു​ള്ള രേ​ഖ​ക​ളും ഇ​വി​ടെ നി​ന്നു ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​ല്ലാ രേ​ഖ​ക​ളും ബു​ധ​നാ​ഴ്ച്ച ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


പു​റ​മേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി, ജെ​എ​ച്ച്ഐ കെ. ​സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​നെ​തി​രേ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ​സ്മ​യി​ൽ പു​ളി​യം വീ​ട്ടി​ൽ അ​റി​യി​ച്ചു.