മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക്യാ​മ്പ് ന​ട​ത്തി
Tuesday, September 24, 2024 7:43 AM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ര​ളം ഭ​രി​ക്കു​ന്ന​ത് മാ​ഫി​യ അം​ഗ​ങ്ങ​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ജോ​യ് പ​റ​ഞ്ഞു.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്വ​ര്‍​ണ, മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ, മ​ണ​ല്‍ മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ ആ​ളാ​യി മാ​റി​യെ​ന്നും കേ​ര​ള​ത്തി​ലെ പോ​ലീ​സ് എ​ല്ലാ മാ​ഫി​യ​ക​ളു​ടെ​യും സം​ര​ക്ഷ​ക​രാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക്യാ​മ്പി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ന​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ര്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഷ​ഹ​ര്‍​ബാ​ന്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്ധ്യ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു. ജി​ല്ലാ നി​ര്‍​വ​ഹ​ണ സ​മി​തി അം​ഗം കെ. ​എ​സ്. അ​നീ​ഷ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ജി​ത്ത്, വ​ന​ജ, ആ​മി​ന​മോ​ള്‍, രാ​ജ​മ്മ മാ​ത്യു, ബി​ന്ദു മോ​ഹ​ന്‍​ദാ​സ്, ഷെ​റീ​ന ഇ​ഖ്ബാ​ല്‍, സി​ബി, ദി​ല്‍​ഷ ഷെ​ഫീ​ക്ക്, സാ​ഫി​റ, ഉ​മ്മു ജാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.