ചേ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജ്, വ​ണ്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റൈ​ഡു​ക​ള്‍ സ്ഥാ​പി​ക്കും
Wednesday, September 25, 2024 5:03 AM IST
ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച ക​റു​ത്തേ​നി പൂ​ങ്ങോ​ട് റോ​ഡി​ന്‍റെ​യും മാ​മ്പു​ഴ ഐ​ലാ​ശേ​രി റോ​ഡി​ന്‍റെ​യും ഭ​ര​ണാ​നു​മ​തി​ക്കു വേ​ണ്ടി​യു​ള്ള ഫ​യ​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ക​രു​വാ​ര​കു​ണ്ട് ചെ​റു​മ്പ് ഇ​ക്കോ​വി​ല്ലേ​ജ്, വ​ണ്ടൂ​ര്‍ ടൗ​ണ്‍ സ്ക്വ​യ​റി​ലും പു​തി​യ റൈ​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. ക​രു​വാ​ര​കു​ണ്ട് ഒ​ലി​പ്പു​ഴ​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.


എ.​പി.​അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ പി.​ജെ. തോ​മ​സ്, എ​ഡി​സി ബൈ​ജു, നി​ല​മ്പൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ എം.​ബി.​സി​ന്ധു, ത​ദ്ദേ​ശ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​ന്‍. സു​ല്‍​ഫി​ക്ക​ര്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി വി​പി​ന്‍​ച​ന്ദ്ര, ബി​ഡി​ഒ​മാ​രാ​യ വൈ. ​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.