അ​ണ്ട​ര്‍ 15 ജി​ല്ലാ സെ​ല​ക്‌ഷന്‍ ചെ​സ് മ​ത്സ​രം ന​ട​ത്തി
Tuesday, September 24, 2024 7:43 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ സം​സ്ഥാ​ന ചെ​സ് ടെ​ക്നി​ക്ക​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 15 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​യു​ള്ള ജി​ല്ലാ സെ​ല​ക്‌ഷന്‍ ചെ​സ് മ​ത്സ​ര​ങ്ങ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 120 ക​ളി​ക്കാ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ താ​ഴെ​പ്പ​റ​യു​ന്ന​വ​ര്‍ വി​ജ​യി​ക​ളാ​യി.ഓ​പ്പ​ണ്‍​വി​ഭാ​ഗം: ഇ.​പി. സാ​രം​ഗ് (കൊ​ണ്ടോ​ട്ടി), എ. ​അ​ഭി​ന​വ് (എ​ട​പ്പാ​ള്‍), ഇ. ​ഷി​യാ​സ്മാ​ന്‍ (പെ​രി​ന്ത​ല്‍​മ​ണ്ണ), പി.​കെ. മു​ഹ​മ്മ​ദ് ഷ​സി​ല്‍ (പു​ഴ​ക്കാ​ട്ടി​രി). ഗേ​ള്‍​സ് വി​ഭാ​ഗം: തു​ഹി​ന്‍ റോ​സ് (കൊ​ണ്ടോ​ട്ടി)അ​തി​ഥി ആ​ര്‍. സാ​ജ​ന്‍ (പെ​രി​ന്ത​ല്‍​മ​ണ്ണ), ബി​സ്മ ന​സ്റി​ന്‍ (എ​ട​ക്ക​ര), എ​സ്. അ​തു​ല്യ (ഇ​രു​മ്പു​ഴി).


വ​യ​നാ​ട് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​ണ്ട​ര്‍ 15 ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മേ​ല്‍​പ്പ​റ​ഞ്ഞ വി​ജ​യി​ക​ള്‍ മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യും. മ​ല​പ്പു​റം സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ ഒ​ബ്സ​ര്‍​വ​ര്‍ ആ​യി​രു​ന്ന മ​ത്സ​രം സീ​നി​യ​ര്‍ നാ​ഷ​ണ​ല്‍ ആ​ര്‍​ബി​റ്റ​ര്‍ ഹ​രീ​ഷ് ബി. ​മേ​നോ​ന്‍ (എ​റ​ണാ​കു​ളം) നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ജി​ല്ലാ ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​ആ​ശി​ഷ് നാ​യ​ര്‍ വി​ത​ര​ണം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ഇ. ​ശി​ഹാ​ബു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് ക​ബീ​ര്‍ ആ​ക്ക​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.