മ​ഹാ​ത്മ​ജി വെ​ല്‍​ഫെ​യ​ര്‍ ട്ര​സ്റ്റി​ന്‍റെ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് തു​ട​ക്കം
Tuesday, September 24, 2024 7:43 AM IST
കു​രു​വ​മ്പ​ലം: കു​രു​വ​മ്പ​ലം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ഹാ​ത്മ​ജി വെ​ല്‍​ഫെ​യ​ര്‍ ട്ര​സ്റ്റി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്‍​ഇ​ഡി ബ​ള്‍​ബ് ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ട്ര​സ്റ്റ് ഓ​ഫീ​സി​ല്‍ വ​ച്ച് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ മൂ​തി​ക്ക​ലി​ല്‍ നി​ന്ന് ബ​ള്‍​ബ് ഏ​റ്റു​വാ​ങ്ങി സ​യ്യി​ദ് നി​സാ​മു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ നി​ർ​വ​ഹി​ച്ചു.

ബ​ള്‍​ബു​ക​ള്‍ അ​ദ്ദേ​ഹം ട്ര​സ്റ്റ് ഫ​ണ്ടി​ലേ​ക്ക് ത​ന്നെ സം​ഭാ​വ​ന ന​ല്‍​കി. ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന തു​ക പ്ര​ദേ​ശ​ത്തെ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, ക​ലാ​കാ​യി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ചാ​രി​റ്റി​ക്കു​മാ​യാ​ണ് വി​നി​യോ​ഗി​ക്കു​ക. ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​റ​ക്കി​ങ്ങ​ല്‍, ട്ര​ഷ​റ​ര്‍ ഹം​സ ഗു​രു​ക്ക​ള്‍, പി.​ടി. റ​സാ​ഖ്, സി.​ജെ. ലി​ന്‍റോ, ബ​ഷീ​ര്‍ അ​ര​ങ്ങ​നാ​ത്ത്, അ​ബ്ദു​സ​ലാം ആ​ന്തൂ​ര​തൊ​ടി, വി​ശ്വ​ന്‍ ക​ട​വ​ത്ത്, ഹം​സ അ​റ​ഞ്ഞി​ക്ക​ല്‍, അ​ല​വി​ക്കു​ട്ടി തോ​ട്ടു​ങ്ങ​ല്‍, പി.​പി. ഷൗ​ക്ക​ത്ത​ലി, സി.​പി. ബി​നു, യു.​പി നാ​സ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.