"ന്യാ​യാ​ധി​പ​ര്‍ മാ​ന​സി​ക സ​ന്തു​ല​നം നേ​ട​ണം’
Thursday, September 26, 2024 5:05 AM IST
മ​ഞ്ചേ​രി: നി​യ​മ സേ​വ​ന​ത്തോ​ടൊ​പ്പം കു​ടും​ബ ജീ​വി​ത​വും തു​ല​നം ചെ​യ്ത് കൊ​ണ്ടു​പോ​കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ ന്യാ​യാ​ധി​പ​രി​ല്‍ സം​ജാ​ത​മാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സ് എ.​ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്.

സേ​വ​ന​സ​മ​യ​ത്തു​ണ്ടാ​കാ​വു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​വും മ​റ്റും ല​ഘൂ​ക​രി​ക​രി​ക്കു​ന്ന ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ പ​ദ്ധ​തി ഓ​ണ്‍​ലൈ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ മ​ഞ്ചേ​രി പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ.​സ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ ജു​ഡീ​ഷല്‍ സ്പെ​ഷ​ല്‍ ജ​ഡ്ജ് എം.​പി.​ജ​യ​രാ​ജ്, ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ടി.​ബി.​ഫ​സീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‍ ഡോ.​രാ​ഗേ​ഷ്, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് സോ​നു എ​സ്. ദേ​വ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.