കി​ണ​റ്റി​ല്‍ വീ​ണ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 24, 2024 7:43 AM IST
മ​ഞ്ചേ​രി: കി​ണ​റ്റി​ല്‍ വീ​ണ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ സേ​ന. സ​ലിം പാ​ലം​പ​റ​മ്പ​ത്ത് (67), ജം​ഷീ​ദ് ക​ള​ത്തി​ങ്ങ​ല്‍ ഹൗ​സ് (42) എ​ന്നി​വ​രാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ​ത്.

കി​ണ​റി​ല്‍ വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രി​ന്നു സ​ലിം. തി​രി​ച്ചു ക​യ​റാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ അ​യ​ല്‍​വാ​സി​യാ​യ ജം​ഷീ​ദും കി​ണ​റ്റി​ലി​റ​ങ്ങി. തി​രി​ച്ചു ക​യ​റാ​നാ​കാ​തെ ഇ​രു​വ​രും കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ടു. മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി മ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.


മ​ഞ്ചേ​രി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ. ​ശി​ഹാ​ബു​ദ്ദീ​ന്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ വി​പി​ന്‍, റെ​സ്ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​പ്ര​തീ​ഷ്, എം. ​സ​ജീ​ഷ്, അ​ബ്ദു​സ​മീം, എം.​വി. അ​ജി​ത്ത്, ടി. ​അ​ഖി​ല്‍, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ അ​ബ്ദു​ള്‍ സ​ത്താ​ര്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.