മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ര്‍​ടി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Thursday, September 26, 2024 5:05 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഓ​ട്ടോ ടാ​ക്സി ആ​ന്‍​ഡ് ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. മാ​ര്‍​ച്ചി​ല്‍ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യി. തു​ട​ര്‍​ന്ന് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ര​മേ​ശ​നും സി​ഐ​ടി​യു നേ​താ​ക്ക​ളും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​ത​ല​യോ​ഗ​ത്തി​ല്‍ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.


ഫി​റ്റ്ന​സ് ദി​ന​ങ്ങ​ള്‍ കു​റ​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക, ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​പെ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് നി​ക​ത്തു​ക, മോ​ട്ടോ​ര്‍ തൊ​ഴി​ല്‍ മേ​ഖ​ല ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദി​ലീ​പ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റു​മു​ഖ​ന്‍, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ത്യ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജ​ലീ​ല്‍ നെ​ച്ചി​യി​ല്‍, രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.