മൊ​ബൈ​ൽ ഷോ​പ്പിലെ മോ​ഷ​ണം; കൂ​ട്ടു​പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, September 25, 2024 5:03 AM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ട്ടി​ക്കാ​ട് ചു​ങ്ക​ത്ത് മു​സ്ബ മൊ​ബൈ​ല്‍ ഷോ​പ്പി​ന്‍റെ ഷ​ട്ട​റും ഗ്ലാ​സ് ഡോ​റും പൊ​ളി​ച്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ട്ടു​പ്ര​തി​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണാ​ർ​മ​ല, കാ​ര്യ​വ​ട്ടം കു​ണ്ട​പ്പാ​ട​ൻ അ​ലി​യു​ടെ മ​ക​ൻ മു​ഹി​ൻ​യാ​ദ് ഷം​നാ​ദാ(24)​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് സ​ലീ​മി​നെ നേ​ര​ത്തെ ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഷം​നാ​ദി​നെ പി​ടി​കൂ​ട​ന്ന​തി​ന് വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്രാ​ഹ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മേ​ലാ​റ്റൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.


ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും സി​സി​ടി​വി കേ​ന്ദ്രി​ക​രി​ച്ചും പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു.

തു​ട​ർ​ന്ന് പൊ​ള്ളാ​ച്ചി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി മോ​ൻ ജോ​സ​ഫ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​സൂ​ർ പ​ള്ളി​കു​ന്ന്,

എ​എ​സ്ഐ ഫ​ക്രു​ദ്ദീ​ൻ അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സം​ഘം ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ര​ണ്ടാം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.