താ​ഴെ​ക്കോ​ട് സ്കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് സ്ഥാ​പ​ക ദി​നാ​ച​ര​ണം
Wednesday, September 25, 2024 5:08 AM IST
താ​ഴെ​ക്കോ​ട്: ദേ​ശീ​യ എ​ന്‍​എ​സ്എ​സ് സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ്വ​ച്ഛ​ത ഹി ​സേ​വാ’ പ​ദ്ധ​തി​ക്ക് താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് തു​ട​ക്കം കു​റി​ച്ചു. ഇ​ന്ന​ലെ എ​ന്‍​എ​സ്എ​സ് സ്ഥാ​പ​ക​ദി​ന​ത്തി​ല്‍ തു​ട​ങ്ങി ഗാ​ന്ധി​ജ​യ​ന്തി​ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ട് വ​രെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ന്‍​എ​സ്എ​സ് നേ​തൃ​ത്വം ന​ല്‍​കും. ബ​സ് സ്റ്റാ​ന്‍​ഡ്, പൊ​തു​യി​ട​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ശു​ചീ​ക​രി​ക്കും.

ഒ​രു ത​വ​ണ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും കു​പ്പി​ക​ളും ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ശേ​ഖ​രി​ച്ച് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റും. എ​ന്‍​എ​സ്എ​സ് കാ​മ്പ​സ് പ്രോ​ജ​ക്ടാ​യ "ഒ​രു ദി​നം ഒ​രു അ​റി​വ്’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ക്കീ​ര്‍ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.


രാ​വി​ലെ സ്കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്‍​എ​സ്എ​സ് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​പി. അ​ന്‍​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് സാ​ലിം, മു​ഹ​മ്മ​ദ് സ​ഫ്വാ​ന്‍, കെ. ​ഷ​മ്മ, വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ ആ​ന്‍​മ​രി​യ, റാ​നി​യ, അ​ക്ഷ​യ തീ​ര്‍​ഥ, ഫി​ദ ഫ​ര്‍​വി, ശാ​മി​ല്‍, ഹാ​ഷിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.