ക​രു​വാ​ര​കു​ണ്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഏ​ഴു പ​ദ്ധ​തി​ക​ള്‍ സ​മ​ർ​പ്പി​ച്ചു
Tuesday, September 24, 2024 7:43 AM IST
ക​രു​വാ​ര​കു​ണ്ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ​യും ഫ​ണ്ടി​ല്‍ ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ഏ​ഴു പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ അ​ര​ക്കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഐ​ടി, ഫി​സി​ക്സ്, ബോ​ട്ട​ണി, സു​വോ​ള​ജി ലാ​ബു​ക​ള്‍,വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, യു​പി വി​ഭാ​ഗം ഐ​ടി​ലാ​ബ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മോ​ഡ​ല്‍ ഇ​ന്‍​ക്ലൂ​സീ​വ് പ​ദ്ധ​തി​യി​ല്‍ 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഭി​ന്ന​ശേ​ഷി തെ​റാ​പ്പി സെ​ന്‍റ​ര്‍ എ​ന്നി​വ​യാ​ണ് തു​റ​ന്ന​ത്.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ്മു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ശ്രീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. ഉ​മ്മ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ല്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഐ.​ടി. അ​ഷ്റ​ഫ്, വി​വി​ധ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​ന്‍. ഉ​ണ്ണീ​ന്‍​കു​ട്ടി, വി. ​ആ​ബി​ദ​ലി, കെ. ​കെ. ജ​യിം​സ്, ടി.​ഡി. ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ല​സ്ടു സ​മ്പൂ​ര്‍​ണ എ ​പ്ല​സ് ജേ​താ​ക്ക​ള്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും ന​ല്‍​കി.