തൊ​ഴി​ല​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക​വി​ദ്യ പ​ഠ​ന കേ​ന്ദ്രം വേ​ണം: യൂ​ത്ത് ലീ​ഗ്
Thursday, September 26, 2024 5:11 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണയി​ല്‍ തൊ​ഴി​ല​ധി​ഷ്ഠിത സാ​ങ്കേ​തി​ക​വി​ദ്യ ന​ല്‍​കാ​നു​ത​കു​ന്ന ഒ​രു കേ​ന്ദ്ര​പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

അ​ലി​ഗ​ഡി​ന്‍റെ വി​ക​സ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പു​തി​യ കോ​ഴ്സു​ക​ള്‍ അ​നു​വ​ദി​ക്കാ​നും മ​ല​ബാ​റി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്യു​ന്ന​തി​നു നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.


അ​ങ്ങാ​ടി​പ്പു​റം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ആ​ധു​നി​ക​രീ​തി​യി​ല്‍ ന​വീ​ക​രി​ക്ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷൊ​ര്‍​ണൂ​രി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് നി​ല​മ്പൂ​ര്‍​ട്രെ​യി​നു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്താ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് കൊ​ച്ചു​വേ​ളി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് മാ​റ്റി തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ വ​രെ നീ​ട്ട​ണ​മെ​ന്നും യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.