കു​റ്റി​പ്പു​റ​ത്ത് ദി​ശ തെ​റ്റി​ച്ചു വ​ന്ന ബ​സി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്
Thursday, September 26, 2024 5:05 AM IST
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വ​ണ്‍​വേ തെ​റ്റി​ച്ചു വ​ന്ന ബ​സി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ടു​ത്തു​ന്ന ബ്ലൂ​ഡ​യ​മ​ണ്ട് ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് തി​രൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍ വ​ണ്‍​വേ തെ​റ്റി​ച്ചു വ​ന്ന ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ടൗ​ണി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ എ​തി​ര്‍​ദി​ശ​യി​ലൂ​ടെ സ്റ്റാ​ന്‍​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ല്‍ മു​മ്പും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​രു​ന്നു.

തി​രൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് തി​രൂ​ര്‍ റോ​ഡ് വ​ഴി ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ​യു​ള്ള വ​ണ്‍​വേ റോ​ഡി​ലൂ​ടെ വേ​ണം സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബ​സു​ക​ള്‍ പ്ര​വേ​ശി​ക്കാ​ന്‍. എ​ന്നാ​ല്‍, മി​ക്ക ബ​സു​ക​ളും തി​രൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍നി​ന്ന് തി​രി​യാ​തെ നേ​രേ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡ് വ​ഴി ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു.


ഇ​ത്ത​ര​ത്തി​ല്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന ബ​സു​ക​ള്‍​ക്ക് മു​ന്ന​ില്‍ കാ​ര്‍, ഓ​ട്ടോ​റി​ക്ഷ, ഇ​രു​ച​ക്ര​വാ​ഹ​നം തു​ട​ങ്ങി​യ​വ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് വ​ര്‍​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സി​നു മു​ന്നി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.