നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​യി
Thursday, September 26, 2024 5:11 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ര്‍​മി​ച്ച പു​തി​യ മൂ​ന്ന് മോ​ഡു​ലാ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു.

രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്ക് ബാ​ത്ത് റൂം ​സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യ വി​ശ്ര​മ​മു​റി​യും പ്രീ ​ഓ​പ്പ​റേ​റ്റീ​വ് പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ്, മൈ​ന​ര്‍ പ്രോ​സീ​ജ്യ​ര്‍ റൂം ​എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് പ്ര​കാ​രം പോ​സ്റ്റീ​വ് പ്രഷ​ര്‍ ലാ​മി​നാ​ര്‍ സൗ​ക​ര്യ​ത്തോ​ടെ സ​ജ്ജീ​ക​രി​ച്ച തി​യേ​റ്റ​റു​ക​ള്‍ മി​ക​ച്ച അ​ണു​ബാ​ധ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ള്ള​തും ഒ​രേ സ​മ​യം കൂ​ടു​ത​ല്‍ ഓ​പ്പ​റേ​ഷ​നു​ക​ള്‍ ചെ​യ്യാ​നാ​കു​ന്ന​തു​മാ​ണ്.


മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​താ​ണ് പു​തി​യ തി​യേ​റ്റ​റു​ക​ള്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ പി.​വി. അ​ന്‍​വ​ര്‍, പി.​കെ. ബ​ഷീ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം,

ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ന​സീ​ബ അ​സീ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ. ക​രീം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.