‘ത​ട​സ​മി​ല്ലാ​ത്ത റോ​ഡ് ശൃം​ഖ​ല സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം’
Tuesday, September 24, 2024 7:43 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ത​ട​സ​മി​ല്ലാ​ത്ത റോ​ഡ് ശൃം​ഖ​ല നി​ര്‍​മി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. താ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​യ്യാ​ല ദേ​വ​ധാ​ര്‍ ബൈ​പാ​സ് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ഗ​ര​ങ്ങ​ളി​ല്‍ ബൈ​പാ​സ് നി​ര്‍​മി​ക്കു​ന്ന​തി​നും ജം​ഗ്ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​നും ഉ​യ​ര്‍​ന്ന പ​രി​ഗ​ണ​ന​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്.

ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ കേ​ര​ള​ത്തി​ല്‍ റോ​ഡു​ക​ളു​ടെ വി​ക​സ​നം വെ​ല്ലു​വി​ളി​യാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ളെ കൂ​ടെ നി​ര്‍​ത്തി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. തെ​യ്യാ​ല ദേ​വ​ധാ​ര്‍ ബൈ​പാ​സ് റോ​ഡ് പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു ന​ല്‍​കി​യ​വ​രെ ച​ട​ങ്ങി​ല്‍ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

കാ​ട്ടി​ല​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ റ​ഷീ​ദ് മോ​ര്യ, ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം അ​ധ്യ​ക്ഷ രാ​ധി​ക​ശ​ശി​കു​മാ​ര്‍, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി. ​കെ.​എം. ബ​ഷീ​ര്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​രി​ഫ സ​ലീം, സു​ചി​ത്ര സ​ന്തോ​ഷ്, റൂ​ബി ഫൗ​സി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (നി​ര​ത്തു​ക​ള്‍ വി​ഭാ​ഗം) എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സി.​എ​ച്ച്. അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


താ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പാ​ല​ക്കു​റ്റി​യാ​ഴി​തോ​ട് പാ​ലം മു​ത​ല്‍ കാ​ട്ടി​ല​ങ്ങാ​ടി ക്ഷേ​ത്രം വ​രെ​യു​ള്ള 1.3 കി​ലോ​മീ​റ്റ​റാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബി​എം​ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​ത്. ദേ​വ​ധാ​ര്‍ റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജ് മു​ത​ല്‍ പാ​ല​ക്കു​റ്റി​യാ​ഴി​തോ​ട് വ​രെ​യും കാ​ട്ടി​ല​ങ്ങാ​ടി ക്ഷേ​ത്രം മു​ത​ല്‍ തെ​യ്യാ​ല റെ​യി​ല്‍​വേ ഗേ​റ്റ് വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക്കു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ ര​ണ്ടു​കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തെ​യും ഭൂ​വു​ട​മ​ക​ള്‍ എ​ട്ടു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു ന​ല്‍​കി​യ​തി​നാ​ലാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന നി​ധി​യി​ല്‍ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ച്ച് നി​ര്‍​മി​ച്ച കാ​ട്ടി​ല​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ​യും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ​യും സ​മ​ര്‍​പ്പ​ണ​വും ച​ട​ങ്ങി​ല്‍ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു.