ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നാ​ലാം ഷി​ഫ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 25, 2024 5:08 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നാ​ലാം ഷി​ഫ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ 11.30ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2017 ല്‍ ​ആ​രം​ഭി​ച്ച ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നി​ല​വി​ല്‍ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ ബ്ലോ​ക്കി​ന് കീ​ഴി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 35 രോ​ഗി​ക​ള്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ല്‍ നാ​ലാ​മ​ത്തെ ഷി​ഫ്റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.


ഇ​തി​നാ​യി ഡ​യാ​ലി​സി​സ് സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി​യാ​യ "മ​രു​പ്പ​ച്ച’​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ലോ​ക്കി​ന് കീ​ഴി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 105 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നാ​യി 82,69,883 രൂ​പ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മ​രാ​യ റ​ഷീ​ദ് വാ​ള​പ്ര, സ​ജ്ന അ​ബ്ദു​റ​ഹ്മാ​ന്‍, അം​ഗം സി.​കെ. സു​രേ​ഷ്, സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി ബ്ലോ​ക്ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.