സാം​ബോ ചാ​മ്പ്യ​ന്‍​ഷി​പ്പ്: പ​രി​യാ​പു​രം സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​ട്ടം
Tuesday, September 24, 2024 7:43 AM IST
അ​ങ്ങാ​ടി​പ്പു​റം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ച മൂ​ന്നാ​മ​ത് സം​സ്ഥാ​ന സാം​ബോ (സ​മോ​സാ​ഷി​ത ബെ​സ് ഒ​റു​ഷി​യ) ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സി.​കാ​ര്‍​ത്തി​ക് (ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും), ബി.​പി.​മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍ (ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും) എ​ന്നി​വ​ര്‍ വി​ജ​യം കൊ​യ്തു.

പെ​രി​ന്ത​ല്‍​മ​ണ്ണ ചീ​ര​ട്ട​മ​ണ്ണ ചോ​ല​യി​ല്‍ രാ​ജേ​ഷി​ന്‍റെ​യും (ബി​സി​ന​സ്) കു​റ്റാ​ന​ശേ​രി എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക പി.​ദി​വ്യ​യു​ടെ​യും മ​ക​നാ​ണ് കാ​ര്‍​ത്തി​ക്. പു​ത്ത​ന​ങ്ങാ​ടി ഭ​ഗ​വ​തി​പ്പ​റ​മ്പി​ല്‍ ബി.​പി. ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ​യും (ബി​സി​ന​സ്) സാ​ഹി​റ​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍. പു​ലാ​മ​ന്തോ​ള്‍ ഐ​എ​സ്കെ മാ​ര്‍​ഷ​ല്‍ ആ​ര്‍​ട്സി​ലെ കെ. ​മു​ഹ​മ്മ​ദാ​ലി​യും കെ.​സാ​ജി​ത​യു​മാ​ണ് പ​രി​ശീ​ല​ക​ര്‍. ഗു​സ്തി, ജൂ​ഡോ, ജു​ജി​ത്സു, ബോ​ക്സിം​ഗ് തു​ട​ങ്ങി​യ ആ​യോ​ധ​ന​ക​ല​ക​ളു​ടെ സ​ങ്ക​ര​രൂ​പ​മാ​ണ് സാം​ബോ.