ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് വൃ​ത്തി​യാ​ക്കി
Thursday, September 26, 2024 5:05 AM IST
വ​ണ്ടൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദു​രി​തം കേ​ട്ട​റി​ഞ്ഞ് ദ്രു​ത​ഗ​തി​യി​ല്‍ പ​രി​ഹാ​രം ക​ണ്ട് വ​ണ്ടൂ​ര്‍ ട്രോ​മാ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍. വി​എം​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്‍റെ പ്ര​ധാ​ന ക​വാ​ടം മു​ത​ല്‍ മൈ​താ​നം വ​രെ​യു​ള്ള നാ​ലു​വ​രി​പ്പാ​ത കാ​ട് മൂ​ടി​യ​ത് പ്ര​ഭാ​ത സ​വാ​രി​ക്കാ​ര്‍​ക്കും ഏ​റെ പ്ര​യാ​സ​മു​ണ്ടാക്കിയി​രു​ന്നു.

ഇ​ക്കാ​ര്യം കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍ ട്രോ​മാ​കെ​യ​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ കാ​ടു​വെ​ട്ട് മെ​ഷീ​ന്‍, വെ​ട്ടു​ക​ത്തി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് കാ​ടു​മൂ​ടി​യ ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ വൃ​ത്തി​യാ​ക്കി.


ട്രോ​മാ​കെ​യ​ര്‍ വ​ണ്ടൂ​ര്‍ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് ലീ​ഡ​ര്‍ കെ.​ടി. ഫി​റോ​സ് ബാ​ബു, എം. ​വേ​ലാ​യു​ധ​ന്‍, ഇ. ​രാ​ജ​ന്‍, പി. ​ദി​നേ​ശ്, എം. ​അ​സൈ​ന്‍​കോ​യ, ഒ. ​ഷി​ഹാ​ബ്, കെ.​പി. നൗ​ഷാ​ദ​ലി, കെ. ​നൗ​ഷാ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.