"ഓ​ര്‍​മ​യി​ല്‍ ആ​ര്യാ​ട​ന്‍’ ദേ​ശീ​യ സെ​മി​നാ​റും സ്മൃ​തി​സ​ദ​സും നാ​ളെ
Tuesday, September 24, 2024 7:43 AM IST
നി​ല​മ്പൂ​ര്‍: ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യ നാ​ളെ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മി​തി​യും ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് ഫൗ​ണ്ടേ​നും ചേ​ര്‍​ന്ന് "മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യു​ടെ വ​ര്‍​ത്ത​മാ​നം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​റും ഓ​ര്‍​മ​യി​ല്‍ ആ​ര്യാ​ട​ന്‍ സ്മൃ​തി സ​ദ​സും ന​ട​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​ന് നി​ല​മ്പൂ​ര്‍ കോ​ട​തി​പ്പ​ടി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ല്‍ സെ​മി​നാ​ര്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ര്‍​മ​യി​ല്‍ ആ​ര്യാ​ട​ന്‍ സ്മൃ​തി​സ​ദ​സ് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

ആ​ര്യാ​ട​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ മി​ക​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​ള്ള ആ​ര്യാ​ട​ന്‍ പു​ര​സ്കാ​രം പി​എ​സി ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​ക്ക് സി​ദ്ധാ​രാ​മ​യ്യ സ​മ്മാ​നി​ക്കും. ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും ഒ​രു ല​ക്ഷം​രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ നി​യ​മ​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ര്‍​ച്ച​ക​ളി​ലെ പ്ര​സം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ "ബ​ജ​റ്റ് ച​ര്‍​ച്ച​ക​ളു​ടെ നാ​ള്‍​വ​ഴി​ക​ള്‍’ എ​ന്ന പു​സ്ത​കം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, പി.​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്യും. ആ​ര്യാ​ട​ന്‍റെ ജീ​വി​ത​യാ​ത്ര ഡോ​ക്യു​മെ​ന്‍റ​റി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ പ്ര​കാ​ശ​നം ചെ​യ്യും. ആ​ര്യാ​ട​നെ​ക്കു​റി​ച്ച് പ്ര​മു​ഖ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന "ഓ​ര്‍​മ​യി​ല്‍ ആ​ര്യാ​ട​ന്‍ സ്മ​ര​ണി​ക’ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്യും. ആ​ര്യാ​ട​നെ​ക്കു​റി​ച്ച് മ​ക​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എ​ഴു​തി​യ "ഞ​ങ്ങ​ളു​ടെ കു​ഞ്ഞാ​ക്ക, നി​ങ്ങ​ളു​ടെ ആ​ര്യാ​ട​ന്‍’ എ​ന്ന പു​സ്ത​കം ബെ​ന്നി ബെ​ഹ്നാ​ന്‍ എം​പി, ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്യും.