മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് ഇ​ന്ധ​നം; ജി​ല്ല​യി​ലെ ആ​ദ്യ പ്ലാ​ന്‍റ് തൃ​ക്ക​ല​ങ്ങോ​ട്
Tuesday, September 24, 2024 7:43 AM IST
മ​ഞ്ചേ​രി: ത​രം​തി​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത മാ​ലി​ന്യം ക​ത്തി​ച്ച് ഇ​ന്ധ​ന​മാ​ക്കു​ന്ന​തി​ന് റെ​ഫ്യൂ​സ് ഡി​റൈ​വ്ഡ് ഫ്യു​വ​ല്‍ പ്ലാ​ന്‍റ് (ആ​ര്‍​ഡി​എ​ഫ്) മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി തൃ​ക്ക​ല​ങ്ങോ​ട് സ്ഥാ​പി​ച്ചു. പൈ​റോ​ലി​സി​സ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. സി​മ​ന്‍റ് ഫാ​ക്ട​റി​ക​ളി​ല്‍ അ​വ​ശ്യ​വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഈ ​ഇ​ന്ധ​നം.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഗ്രീ​ന്‍ വേം​സ് എ​ന്ന ക​മ്പ​നി​യാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. പ്ലാ​സ്റ്റി​ക്, തെ​ര്‍​മോ​കോ​ള്‍, സാ​നി​റ്റ​റി നാ​പ്കി​ന്‍ തു​ട​ങ്ങി പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഏ​തു മാ​ലി​ന്യ​വും ഈ ​പ്ലാ​ന്‍റി​ല്‍ സം​സ്ക​രി​ക്കാം. ജി​ല്ല​യി​ലെ 36 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി പ്ര​തി​മാ​സം 5000 ട​ണ്‍ മാ​ലി​ന്യം പ്ലാ​ന്‍റി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.


കു​ടും​ബ​ശ്രീ ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് സ്ഥി​ര​വ​രു​മാ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​മെ​ന്നും ഗ്രീ​ന്‍ വേം​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഗ്രീ​ന്‍ വേം​സ് ഡ​യ​റ​ക്ട​ര്‍ സി.​കെ.​എ. ഷ​മീ​ര്‍ ബാ​വ, ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ശ്രീ​രാ​ഗ് കു​റു​വാ​ട്, റീ​ജി​യ​ണ​ല്‍ ഹെ​ഡ് നി​തി​ന്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.