"ആ​ര്യാ​ട​ന്‍ മ​തേ​ത​ര​ത്വം ജീ​വി​ത വീ​ക്ഷ​ണ​മാ​ക്കി​യ നേ​താ​വ്'
Thursday, September 26, 2024 5:05 AM IST
നി​ല​മ്പൂ​ര്‍: മ​തേ​ത​ര​ത്വം ജീ​വി​ത വീ​ക്ഷ​ണ​മാ​ക്കി​യ നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മ​തേ​ത​ര​ത്വ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ജാ​തി, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മി​തി​യും ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് ഫൗ​ണ്ടേ​നും ചേ​ര്‍​ന്ന് നി​ല​മ്പൂ​രി​ല്‍ ന​ട​ത്തി​യ"മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യു​ടെ വ​ര്‍​ത്ത​മാ​നം’ ദേ​ശീ​യ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​യ​ത​യു​മാ​യി ഒ​രി​ക്ക​ലും സ​ന്ധി ചെ​യ്യാ​ത്ത നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്യാ​ട​ന്‍റെ ജീ​വി​ത​യാ​ത്ര ഡോ​ക്യു​മെ​ന്‍റ​റി എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ പ്ര​കാ​ശ​നം ചെ​യ്തു. കെ.​സി. ജോ​സ​ഫ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍, വി.​എം. ക​രീം, ബാ​ബു തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.