റെ​യി​ല്‍​വേ പ​രി​സ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​രി​ച്ചു
Wednesday, September 25, 2024 5:03 AM IST
നി​ല​മ്പൂ​ര്‍: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ച്ഛ ഭാ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി. നി​ല​മ്പൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്, നി​ല​മ്പൂ​ര്‍-​മൈ​സൂ​രു റെ​യി​ല്‍​വേ ക​ര്‍​മ​സ​മി​തി, നി​ല​മ്പൂ​ര്‍ മ​ന്നം സ്മാ​ര​ക എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, നി​ല​മ്പൂ​ര്‍ ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

രാ​വി​ലെ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സൂ​പ്ര​ണ്ട് സി. ​ശ്രീ​ലേ​ഖ ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല, പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും ശു​ചീ​ക​രി​ച്ചു.


റെ​യി​ല്‍​വേ വെ​ല്‍​ഫെ​യ​ര്‍ ഇ​ന്‍​സ്പെ​ക്ട​ഷ​ര്‍ കെ.​എ​സ്. ശ്രീ​കു​മാ​ര്‍, ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. സാ​ഞ്ജോ, ജോ​ഷ്വ കോ​ശി, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, നി​ല​മ്പൂ​ര്‍-​മൈ​സൂ​രു റെ​യി​ല്‍​വേ ക​ര്‍​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ബി​ജു നൈ​നാ​ന്‍, അ​ന​സ് യൂ​ണി​യ​ന്‍, അ​ധ്യാ​പ​ക​രാ​യ എം.​വി. വി​നീ​ത, ജി​ജി​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.